ശാരീരികമായ വേദനകളും അസ്വസ്ഥതകളും ഉണ്ടാക്കുന്ന നീർക്കെട്ട് പലരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിന്റെ ഒരു സ്വാഭാവിക പ്രതികരണമാണ് നീർക്കെട്ട്. എന്നാൽ ശരീരത്തിലെ ടിഷ്യു തകരാർ കാരണമോ അണുബാധ കാരണമോ നീർക്കെട്ട് അമിതമാകാം. ഭക്ഷണക്രമീകരണത്തിലൂടെ ഒരു പരിധിവരെ നീർക്കെട്ടിനെ പ്രതിരോധിക്കാം.
നീർക്കെട്ട് ഉള്ളവർ പഞ്ചസാര, ഫാസ്റ്റ് ഫുഡുകൾ, ജങ്ക് ഫുഡുകൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ക്യാൻഡികൾ എന്നിവ ഒഴിവാക്കണം.നീർക്കെട്ടിനെ പ്രതിരോധിക്കാൻ ക്വെർസെറ്റിൻ, ഒമേഗ 3 ഫാറ്റി ആസിഡ്, കപ്സാസിൻ, ജിഞ്ചെറോൾസ്, ബ്രോമെലെയ്ൻ, കുർകുമിൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക. മസാലകൾ, മുളക്, ഇഞ്ചി, മഞ്ഞൾ, ആപ്പിൾ, കാബേജ്, ബ്രൊക്കോളി, കോളിഫ്ളവർ, പൈനാപ്പിൾ, ചെറി, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നീ ഭക്ഷണങ്ങളിൽ മേൽപ്പറഞ്ഞ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയിലേതെങ്കിലും നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നീർക്കെട്ട് കുറയ്ക്കാൻ ഉത്തമമാണ്.