മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സുഹൃദ് സഹായം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ലക്ഷ്യപ്രാപ്തി കൈവരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആസ്വാദ്യകുടുംബ ജീവിതം. ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി. ഉന്നതാധികാരം ലഭിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മത്സരത്തിൽ വിജയം. വിദ്യാഗുണം. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധവേണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വാഹന ഉപയോഗത്തിൽ സൂക്ഷിക്കണം. കൂടുതൽ പ്രയത്നം ആവശ്യമായിവരും. സംരക്ഷണ ചുമതല വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
മംഗളകർമ്മങ്ങളിൽ സജീവം. വിശ്വസ്ത സേവനം. സഹപ്രവർത്തകരുടെ സഹായം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അഭയം പ്രാപിച്ചുവരുന്നവർക്ക് സഹായം. ആചാര മര്യാദകൾ പാലിക്കും. മാതാപിതാക്കളുടെ അനുഗ്രഹം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അനുമോദനങ്ങൾ ലഭിക്കും. ആത്മധൈര്യം വർദ്ധിക്കും. വിജയ ശതമാനം നേടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഉയർച്ചയിൽ സന്തോഷം. ആദരങ്ങൾ വന്നുചേരും.തീരുമാനങ്ങളിൽ നിന്ന് വ്യതിചലിക്കരുത്.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ലാഭശതമാന വ്യവസ്ഥയോടെ പ്രവർത്തിക്കും. സംശയങ്ങൾ ദുരീകരിക്കും. സമാന മനസ്കരുമായി സഹകരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സന്തുഷ്ടിയും സമാധാനവും. സൗഹൃദബന്ധം വർദ്ധിക്കും. പദ്ധതികളിൽ പണം മുടക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഗൃഹനിർമ്മാണം പൂർത്തീകരിക്കും. വിശ്വാസ യോഗ്യമായി പ്രവർത്തിക്കും. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സ്വന്തം പ്രവർത്തന മേഖലയ്ക്ക് തുടക്കം. മത്സരരംഗങ്ങളിൽ വിജയിക്കും. ആഹ്ളാദം വർദ്ധിക്കും.