തിരുവനന്തപുരം: 'എന്നെ ഇടിക്കല്ലേ സാറെ...ഞാൻ എല്ലാം പറയാം...' ഒരു കള്ളന്റെ പൊലീസിനോടുള്ള ദീനരോദനമാണിത്. കഴിഞ്ഞ ദിവസം വാഹനമോഷണത്തിന് നെയ്യാറ്റിൻകരയിൽ നിന്ന് പിടികൂടിയ കള്ളനിൽ നിന്നാണ് പൊലീസിന് ഇത്തരത്തിലൊരു അപേക്ഷ കേൾക്കേണ്ടി വന്നത്. സ്‌റ്റേഷനറി കടകളിൽ നിന്ന് സിഗരറ്റും, ബീഡിയുമടക്കമുള്ളവ മോഷ്‌ടിക്കുന്ന പതിവുണ്ട് ആകാശ് എന്ന ഈ തസ്‌കരവീരന്. ഒടുവിൽ പിടിയിലുമായി.

akash-robber

ചോദ്യം ചെയ്യലിനായി ഒന്നു കുടഞ്ഞപ്പോൾ തന്നെ ആശാൻ വിരണ്ടു പോയി. 'എന്നെ ഇടിക്കല്ലേ സാറെ...ഞാൻ എല്ലാം പറയാം. വേണോങ്കിൽ വെള്ളറട പൊലീസിനോട് ചോദിച്ച് നോക്ക്...അവരെന്ന അന്വേഷിക്കേണ്. സുരാജ് വെഞ്ഞാറമൂട് തോൽക്കുന്ന സ്ളാംഗിലുള്ള ആകാശിന്റെ സംസാരത്തിൽ പൊലീസുകാരും ചിരിച്ചു മണ്ണുകപ്പി. അതിനേക്കാൾ രസകരമായ കാര്യം ചോദ്യം ചെയ്യുന്ന വീഡിയോ എങ്ങനെ ചോർന്നു എന്ന കാര്യത്തിലാണ്. അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ സ്‌റ്റേഷനിലെ പൊലീസുകാർ.