babu-stephan

ന്യൂയോർക്ക് .അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 2020 ലെ കൺവൻഷന്റെ ഫിനാൻസ് കമ്മിറ്റി ചെയർപേഴ്സണായി മാധ്യമ ഉടമയും അമേരിക്കയിലെ പ്രമുഖ മലയാളി വ്യവസായിയുമായ ഡോ.ബാബു സ്റ്റീഫനെ നിയമിച്ചു.ഫൊക്കാന പ്രസിഡന്റ് മാധവൻ.ബി.നായർ ,സെക്രട്ടറി ടോമി കൊക്കാട്ട് എന്നിവർ അറിയിച്ചതാണിത്.

2020 ജൂലായ് 9 മുതൽ 12 വരെ അറ്റ്ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോർട്ടിൽ വച്ചാണ് ഫൊക്കാനയുടെ നാലു ദിവസത്തെ അന്തർദ്ദേശീയ കൺവൻഷൻ നടക്കുന്നത്.ഇന്ത്യൻ സമൂഹത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന എക്സ്പ്രസ് ഇന്ത്യ,ഇന്ത്യ ദിസ് വീക്ക്, എന്നീ പത്രങ്ങളുടെ പ്രസാധകനായ ബാബു സ്റ്റീഫൻ വാഷിംഗ്ടണിലെ ദർശൻ ടി.വിയുടെ സ്ഥാപക നിർമ്മാതാവ് കൂടിയാണ്.ബിസിനസ്,മാധ്യമ,രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ബാബു സ്റ്റീഫനെ വാഷിംഗ്ടൺ ഡി.സി. മേയർ ആദരിച്ചിരുന്നു.അമേരിക്കയിൽ അറിയപ്പെടുന്ന സംരഭകനായ ബാബു സ്റ്റീഫൻ ഡി.സി.ഹെൽത്ത് കയർ ഐ.എൻ.സിയുടെ സി.ഇ.ഓയും എസ്.എം.റിയാലിറ്റി എൽ.എൽ.സിയുടെ പ്രസിഡന്റുമാണ്. കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാബുസ്റ്റീഫൻ ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു.