കത്രീനയ്ക്കായി സിനിമാ തിരക്കുകൾ മാറ്റിവച്ച് നയൻതാര മുംബയിലെത്തി. കേയ് ബ്യൂട്ടി ബ്രാൻഡുമായി ബിസിനസ് രംഗത്തേക്ക് ചുവടുവയ്ക്കുകയാണ് കത്രീന. ഇതിന്റെ പ്രമോഷന്റെ ഭാഗമായാണ് ലേഡി സൂപ്പർസ്റ്റാർ എത്തിയത്. സൈന നെഹ്‌വാൾ, സന തമ്പി രാജകുമാരി എന്നിവരും ഇതിൻറെ പ്രമോഷൻറെ ഭാഗമായി ഒന്നിച്ചിരുന്നു.
ഓൺലൈൻ ബ്യീട്ടിസൈറ്റായ നൈകയുമായി ചേർന്നാണ് താരം ഇത് ആരംഭിച്ചിരിക്കുന്നത്. തന്റെ രണ്ട് വർഷത്തെ സ്വപ്നമായിരുന്ന സംരഭത്തിന്റെ പ്രമോഷനായെത്തിയ നയൻതാരയ്ക്ക് ഇൻസ്റ്റഗ്രാമിലൂടെ നന്ദി പറയാനും കത്രീന മറന്നില്ല. ‘തന്റെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും കേയ് ബ്യൂട്ടി ക്യാപയിനിന്റെ ഭാഗമായി മുംബയ് വരെ വന്ന തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഒരുപാടൊരുപാട് നന്ദി'- താരം കുറിച്ചു.