unauthorised-colony

ന്യൂഡൽഹി: ഡൽഹിയിലെ അനധികൃത കോളനികളിൽ താമസിക്കുന്നയാളുകൾക്ക് ഉടമസ്ഥാവകാശം നൽകുമെന്ന് കേന്ദ്രസർക്കാർ. നാൽപത് ലക്ഷം പേർക്ക് ഇതിന്റെ ആനുകൂല്യങ്ങൾ ലഭിക്കും.സ്വകാര്യഭൂമിയിൽ മാത്രമല്ല, സർക്കാർ ഭൂമിയിലായാലും അവിടെ താമസിക്കുന്ന ആളുകൾക്ക് ഉടമസ്ഥാവകാശം നൽകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് പൂരി പറഞ്ഞു.

കോളനികളിലെ താമസക്കാർക്ക് പുതിയ വീടുകൾ നിർമ്മിക്കാൻ ഇപ്പോൾ വായ്പയെടുക്കാമെന്നും ഹർദീപ് പൂരി വ്യക്തമാക്കി.ഡൽഹിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുരോഗമനപരവും വിപ്ലവകരവുമായ ചുവടുവയ്പ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ചരിത്രപരമെന്നാണ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം.'ഇതിൽ രാഷ്ട്രീയമില്ല,​ ജനങ്ങൾക്ക് പാർക്കുകളും വൈദ്യുതിയും ഓവുചാലുകളും ലഭിക്കും'- നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.