stethoscope
STETHOSCOPE


തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു. യോഗ്യത-ഡി.എം.നെഫ്രോളജി/എം.ഡി പീഡിയാട്രിക്സ്, റ്റി.സി.എം.സി രജിസ്‌ട്രേഷൻ. വേതനം പ്രതിമാസം 50,000 രൂപ. ഉദ്യോഗാർഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷൻ മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 29ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.

മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം
പ്രൊഫഷണൽ/ ടെക്നിക്കൽ ഡിഗ്രി/ പി.ജി കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നൽകി വരുന്ന മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് (പുതിയതും പുതുക്കലും) 31 വരെ അപേക്ഷിക്കാം. ബന്ധപ്പെട്ട മുഴുവൻ കോളേജ്/ സ്ഥാപനങ്ങൾ/ യൂണിവേഴ്സിറ്റികളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തീകരിച്ച് അപേക്ഷകളുടെ സൂക്ഷ്മ പരിശോധന തുടങ്ങണമെന്ന് എം.സി.എം സംസ്ഥാന നോഡൽ ഓഫീസർ അറിയിച്ചു. ഫോൺ: 9497723630, 0471​-2561214.

ഒഡെപെക്ക് വഴി യു.എ.ഇയിലേക്കും സൗദി അറേബ്യയിലേക്കും പുരുഷ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് ബി.എസ്‌സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്ക് മൂന്നു വർഷം പ്രവൃത്തി പരിചമുളളവരെ നിയമിക്കാൻ കൊച്ചിയിലും ഡൽഹിയിലും നവംബർ രണ്ടാംവാരം ഇന്റർവ്യൂ നടത്തുന്നു. എച്ച്.എ.എ.ഡി/ഡി.ഒ.എച്ച്/പ്രോമെട്രിക് പാസായവർക്ക് മുൻഗണന. കൊച്ചിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് gcc@odepc.in ലേക്കും ഡൽഹിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് odepcdelhi@odepc.in ലേക്കും ബയോഡാറ്റ 30 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in .ഫോൺ: 0471​2329440/41/42/43.