ഒ.എം.ആർ പരീക്ഷ
കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018 പ്രകാരം ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് 26 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. സ്വന്തം പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ സഹിതം അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രത്തിൽ ഉച്ചയ്ക്ക് 1.30 ന് മുമ്പായി ഹാജരാകണം.
അഭിമുഖം
കാറ്റഗറി നമ്പർ 10/2016 പ്രകാരം തുറമുഖ വകുപ്പിൽ നേവൽ ആർക്കിടെക്ട് തസ്തികയിലേക്ക് 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് ലഭിക്കാത്തവർ ഗവൺമെന്റ് റിക്രൂട്ട്‌മെന്റ് വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471- 2546281).
കാറ്റഗറി നമ്പർ 127/2017 പ്രകാരം ഹയർസെക്കൻഡറി വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കെമിസ്ട്രി(പട്ടികജാതി/പട്ടികവർഗം, പട്ടികവർഗ വിഭാഗക്കാർക്കുളള പ്രത്യേക നിയമനം) തസ്തികയിലേക്ക് 30, 31, നവംബർ 1 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എസ്.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം.
എൻഡ്യൂറൻസ് പരീക്ഷ
കാറ്റഗറി നമ്പർ 41/2019 പ്രകാരം ഇന്ത്യാ റിസർവ് ബറ്റാലിയൻ റഗുലർ വിംഗിൽ പൊലീസ് കോൺസ്റ്റബിൾ (എൻ.സി.എ.- പട്ടികജാതിയിൽ നിന്നു ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർ) തസ്തികയിലേക്ക് 30, 31, നവംബർ 1 തീയതികളിലായി പുതുവൈപ്പ് ബീച്ച് റോഡ് (എൽ.എൻ.ജി. ടെർമിനലിന് സമീപം) ഗോശ്രീ ജംഗ്ഷൻ, വൈപ്പിൻ, എറണാകുളത്ത് എൻഡ്യൂറൻസ് പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ സഹിതം നിർദ്ദിഷ്ട സ്ഥലത്തും സമയത്തും ഹാജരാകണം.