mg-u

തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ എം.ജി സർവകലാശാല നടപടിയെടുത്തേക്കും. മാർക്ക്ദാനവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ നിന്നുൾപ്പെടെ വിമർശനമുയർന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.

ഇക്കാര്യത്തിൽ സർവകാലാശാലയെ സർക്കാർ അനൗദ്യോഗികമായി നിലപാട് അറിയിച്ചതായാണ് സൂചന. സ്വയംഭരണ സ്ഥാപനമായതിനാൽ സർക്കാർ ഔദ്യോഗിക നിർദ്ദേശം നൽകില്ല.

ഇത് സംബന്ധിച്ച് നാളെ എം.ജി സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ചേരുന്നുണ്ട്. വൈസ് ചാൻസലറുടെ അഭാവത്തില്‍ പ്രോ വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിലാണ് സിൻഡിക്കേറ്റ് ചേരുന്നത്. മാർക്ക് ദാനം പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്.