motor-vehichle-fine

തിരുവനന്തപുരം: വാഹന ഗതാഗത ഉപഭോക്താക്കളുടെ എതിർപ്പ് കണക്കിലെടുത്താണ് കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം നിയമലംഘനങ്ങൾക്ക് നിശ്ചയിച്ചിരുന്ന കോമ്പൗണ്ടിംഗ് നിരക്ക് ഗണ്യമായി കുറയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലാതിരിക്കൽ, ഇൻഡിക്കേറ്റർ പ്രവർത്തിക്കാതിരിക്കൽ തുടങ്ങി മോട്ടോർ വാഹന നിയമത്തിൽ പ്രത്യേകമായി പറയാത്തതും പൊതു വിഭാഗത്തിൽ പെടുന്നതുമായ മറ്റ് വകുപ്പുകളുടെ ആദ്യ പിഴത്തുക 250 രൂപയാക്കി കുറയ്ക്കും. അത് ആവർത്തിച്ചാൽ 500 രൂപയാകും. അധികൃതരുടെ ഉത്തരവ് പാലിക്കാതിരിക്കൽ, തെറ്റായ വിവരം, രേഖ എന്നിവ നൽകൽ തുടങ്ങിയ കുറ്റത്തിനുള്ള പിഴ 2000 രൂപയായിരുന്നത് 1000 രൂപയായി കുറച്ചു.