newdelhi-

ന്യൂഡൽഹി: തലസ്ഥാനത്തെ കരസേന, റോ ഓഫീസുകൾ നേരെ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. ഇതിനെതുടർന്ന് ഡൽഹിയിലെ സുരക്ഷ ശക്തമാക്കി.

പാക് ഭീകര സംഘടനകളായ ലഷ്‌കർ ഇ തൊയ്ബയും ജമാത്ത് ഉദ്ധവയും ഒക്ടോബർ അവസാനത്തോടെ ഡൽഹിയിലെ റോ, കരസേന ഓഫീസുകൾക്ക് നേരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിരിക്കുന്നത്. പൊലീസ് - സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന മേഖലകളിലും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഭീകരാക്രമണത്തിന് പദ്ധതിയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.