manju-warrier-

തിരുവനന്തപുരം : മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ മൂന്നുവകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടർന്നു, സോഷ്യൽ മീഡിയയിലൂടെ അപവാദപ്രചരണം നടത്തി തുടങ്ങിയ വകുപ്പുകളാണ് തൃശൂർ ഈസ്റ്റ് പൊലീസ് ചുമത്തിയിരിക്കുന്നത്.

കേസിൽ ശ്രീകുമാർ മേനോനെ പൊലീസ് ചോദ്യം ചെയ്യും. മഞ്ജു വാര്യരുടെയും മൊഴിയെടുക്കും.

ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസനാണ് അന്വേഷണ ചുമതല. ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയ്ക്ക് പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബർ ആക്രമണത്തിന് പിന്നിൽശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാര്യർ പരാതിയിൽ പറയുന്നു..