തിരുവനന്തപുരം: സമുദായ സംഘടനകൾക്കെതിരെ വിമർശനവുമായി സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ. എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സമുദായ സംഘടനകള്‍ക്കെതിരെയാണ് വി.എസ് രൂക്ഷവിമർശനമുന്നയിച്ചത്. ജാതി രാഷ്ട്രീയം ജനാധിപത്യത്തിന് ഭീഷണിയാണെന്നും സമുദായ സംഘടനകളുടെ പണി രാഷ്ട്രീയമല്ലെന്നും അച്യുതാനന്ദൻ പറഞ്ഞു.
എസ്.എൻ.ഡി.പിയും എൻ.എസ്.എസും രാഷ്ട്രീയമുണ്ടാക്കി പൊളിഞ്ഞു. എൻ.എസ്.എസിന്റെ അടവുനയം ഇതോടെ പൊളിയുമെന്നും അച്യുതാനന്ദൻ പറഞ്ഞു. എൽ.ഡി.എഫിന്റെ വഴിത്താരയിൽ ജാതി രാഷ്ട്രീയം ഉണ്ടാകരുതെന്നും വി.എസ് വ്യക്തമാക്കി.