പനാജി: ഗോവ സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് തുറന്നാൽ ലഭിക്കുന്നത് അശ്ലീല സൈറ്റുകളുടെ ലിങ്ക്. സംഭവം കണ്ടെത്തിയതിനെ തുടർന്ന് വെബ്‌സൈറ്റ് സർക്കാർ അടച്ചുപൂട്ടി.
www.education.goa.in എന്ന വെബ്‌സൈറ്റാണ് അടച്ചുപൂട്ടിയത്. സൈറ്റിന്റെ ഒരുഭാഗത്ത് ആധാർ, ഡിജി ലോക്കർ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയവയുടെ ചിത്രങ്ങളുമുണ്ടായിരുന്നു. ഒരോ ചിത്രത്തിലും ക്ലിക്ക് ചെയ്യുമ്പോൾ പ്രത്യേക ടാബ് തുറക്കുകയും പോൺസൈറ്റിലേക്ക് പ്രവേശിക്കുകയുമാണ് ചെയ്തിരുന്നത്. ഈ വർഷമാണ് ഗോവ സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് പരിഷ്‌കരിച്ചത്.
Adult website's link on education website Government of goa. #DigitalIndia @UIDAI @goacm @DrPramodPSawant pic.twitter.com/G7U2U9bmWp
— Editor Sahab (@editorsahab) October 23, 2019
വെബ്‌സൈറ്റ് ആർക്കൈവായ വേബാക്ക് മെഷീനിൽ സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ലഭ്യമാണ്. സർക്കാർ വെബ്‌സൈറ്റുകളുടെ സുരക്ഷാ കുറവ് സംബന്ധിച്ച് വിദഗ്ദ്ധർ പരിശോധന നടത്തി. ട്വിറ്ററിൽ എലിയറ്റ് ആൽഡേഴ്‌സൻ എന്നറിയപ്പെടുന്ന സെക്യൂരിറ്റി റിസർച്ചർ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.