കൊച്ചി: മറൈൻ ഡ്രൈവ് ഹെലിപ്പാടിൽ അഖിലേന്ത്യാ കരകൗശല കൗത്തറി വിപണന മേളയ്ക്ക് തുടക്കമായി. ഒക്‌ടോബർ 30 വരെയാണ് മേള. കൈരളി ക്രാഫ്‌റ്റ്‌സ് ബസാറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വിദഗ്ദ്ധർ വൈവിദ്ധ്യമാർന്ന ഉത്‌പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
ക്രാഫ്‌റ്റ്‌സ് ബസാറിന്റെ ഉദ്ഘാടനം കളക്‌ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്‌തു.
ചെയർമാൻ കെ.എസ്. സുനിൽകുമാർ, കെ. ദാമോദരൻ, ആകാശവാണി ഡയറക്‌ടർ ലീലാമ്മ മാത്യു, സി.എസ്. ധനൂർ, എൻ.കെ. മനോജ്, മാനേജർ ബിജുമോൻ ജോസഫ് എന്നിവർ സംസാരിച്ചു. ആറന്മുള കണ്ണാടി, തടിയിലുള്ള അലങ്കാര ഉത്‌പന്നങ്ങൾ, മൺപാത്രങ്ങൾ എന്നിവയാണ് മേളയിലെ ആകർഷണങ്ങൾ. രാവിലെ 10 മുതൽ രാത്രി എട്ടുവരെയാണ് മേള.
ഫോട്ടോ:
മറൈൻ ഡ്രൈവ് ഹെലിപ്പാടിൽ ആരംഭിച്ച അഖിലേന്ത്യാ കരകൗശല കൗത്തറി വിപണന മേളയുടെ ഉദ്ഘാടനം കളക്‌ടർ എസ്. സുഹാസ് നിർവഹിക്കുന്നു.