badal-

അ​ഗർത്തല: പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുന്നതിന് 638 കോടി അനുവദിച്ചതിൽ 228 കോടി തട്ടിയെടുത്തെന്ന കേസിൽ മുൻ സി.പി.എം മന്ത്രി ബാദൽ ചൗധരി പിടിയിൽ. ആറ് ദിവസത്തെ അന്വേഷണത്തിനൊടുവിൽ ബാദൽ ചൗധരിയെ ആശുപത്രിയിലെത്തിയാണ് ത്രിപുര പൊലിസ് അറസ്റ്റ് ചെയ്‍തത്. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ബാദൽ ചൗധരിയും ഭാര്യയും രാത്രി 9.10 ഓടെ സ്വകാര്യ ആശുപത്രിയിൽ എത്തുമെന്ന സൂചന പൊലിസിന് ലഭിച്ചിരുന്നു. തുടർന്ന് നടന്ന പരിശോധനയിൽ 9.40 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മരുന്ന് നൽകുന്നത് അടക്കമുളള കാര്യങ്ങള്‍ പോലിസ് നിരീക്ഷണത്തിലാണ് നടക്കുന്നത്.

ബാദൽ ചൗധരിയെ അറസ്റ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഒമ്പത് പൊലീസുകാരെ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ചൗധരിയ്ക്കും, വെസ്റ്റ് അഗർത്തല പൊലീസ് മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിംഗ്, വിരമിച്ച പിഡബ്ല്യുഡി ചീഫ് എൻജീനിയർ സുനിൽ ഭംമിക് എന്നിവർക്കെതിരെ അഴിമതിക്കും വഞ്ചകുറ്റത്തിനും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌.