കൊച്ചി: പുതിയ സാൻട്രോയുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സാൻട്രോയുടെ ആനിവേഴ്‌സറി എഡിഷൻ ഹ്യുണ്ടായ് പ്രഖ്യാപിച്ചു. സാൻട്രോ സ്‌പോർട്‌സ് എം.ടി., എ.എം.ടി വേരിയന്റുകളാണുള്ളത്. അക്വ ടീൽ, പോളാർ വൈറ്ര് എന്നീ ആകർഷക നിറങ്ങളിൽ ഇവ ലഭിക്കും.
മാസ്‌റ്റർപീസ് ഉത്‌പന്നമായാണ് ഇന്ത്യക്കാരുടെ പ്രിയ ഫാമിലി കാർ എന്ന വിശേഷണമുള്ള സാൻട്രോയെ ഹ്യുണ്ടായ് രൂപകല്‌പന ചെയ്‌തത്. ഒന്നാംവാർഷികം പ്രമാണിച്ച്, കൂടുതൽ ഫീച്ചറുകളോടെയാണ് രണ്ട് ആനിവേഴ്‌സറി എഡിഷൻ വേരിയന്റുകൾ ഒരുക്കിയിരിക്കുന്നത്. ആഗോള സാങ്കേതികവിദ്യ, സ്‌റ്റൈലിഷ് രൂപകല്‌പന, ലോകോത്തര ഫീച്ചറുകൾ തുടങ്ങിയ മികവുകളുമുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ നാഷണൽ സെയിൽസ് ഹെഡ് വികാസ് ജെയിൻ പറഞ്ഞു.