
തന്റെ വേഷവിധാനങ്ങൾ കൊണ്ട് ആരാധകരെ എന്നും ഞെട്ടിച്ചിട്ടുള്ളയാളാണ് തെന്നിന്ത്യൻ, ബോളിവുഡ് നടി ഇല്യാന ഡിക്രൂസ്. നീന്തൽ വസ്ത്രങ്ങളിലാണ് ഇല്യാന കൂടുതലും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുക. ഇല്യാനയുടെ ചിത്രങ്ങൾ കാണാൻ ആരാധകർ തിക്കിത്തിരക്കാറുമുണ്ട്. അതിനാൽ ഇത്തവണയും തന്റെ ആരാധകരെ നിരാശപ്പെടുത്താതെ ബിക്കിനി വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് ഇലിയാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ വളരെ സെൻഷ്വലും കൂടിയാണ് ഇല്യാന.
തന്റെ അമ്മ തന്നെ 'വെയിലത്തിറങ്ങിയാൽ കറുത്ത് പോകും എന്ന് ഉപദേശിച്ചിട്ടുണ്ട്.' എന്നാൽ അതിൽ കുഴപ്പമില്ല എന്നും ഇല്യാന തന്റെ പോസ്റ്റിന് കീഴെ കുറിച്ചിട്ടുണ്ട്. 'അതിനെന്താ?' എന്നർത്ഥമുള്ള ഇമോജിയാണ് ഇല്യാന അമ്മയ്ക്ക് മറുപടിയായി നൽകുന്നത്. ഇതേ മട്ടിൽ നിരവധി ചിത്രങ്ങളും ഇല്യാനയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കാണാം. അനിൽ കപൂർ, ജോൺ എബ്രഹാം, അർഷാദ് വാർസി എന്നിവരുൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ ഒന്നിക്കുന്ന 'പാഗൽപന്തി' എന്ന ചിത്രമാണ് ഇല്യാനയുടേതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. ഇതിനു ശേഷം 'ദ ബിഗ് ബുൾ' എന്ന അഭിഷേക്ക് ബച്ചൻ ചിത്രത്തിൽ ഇല്യാന ജോയിൻ ചെയ്യും.