rabi-

ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതിൽ പ്രതിഷേധവുമായി പാക് ഗായിക. സൂയിസൈഡ് ബോംബ് ബെൽറ്റ് ധരിച്ച് ചാവേർ ആയി നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പോപ് ഗായിക റാബി പിർസാദയുടെ പ്രതിഷേധം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹിറ്റ്‌ലർ എന്നാണ് റാബി വിശേഷിപ്പിച്ചിരിക്കുന്നത്. 'കാശ്മീരി കി ബേട്ടി 'എന്ന ഹാഷ് ടാഗും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. റാബിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ രോഷത്തിനിടയാക്കി. ചിലർ പരിഹസിച്ചുതള്ളിയപ്പോർ ചിലർ ചിത്രത്തെ ട്രോളുകളാക്കി മാറ്റി. പാക്കിസ്ഥാന്റെ ദേശീയ വസ്ത്രത്തിൽ നിങ്ങള്‍ സുന്ദരിയായിരിക്കുന്നു എന്നായിരുന്നു ചിലരുടെ കമന്റ്.

ബെൽറ്റിന്റെ ഡെമോ കാണിക്കാനും ചിലർ ആവശ്യപ്പെട്ടു. ഇന്ത്യയെ ലക്ഷ്യം വെക്കുന്ന ഭീകരരെ പിന്തുണക്കുന്ന പാക്കിസ്ഥാനൊപ്പാണ് എന്നതാണ് റാബി ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും അഭിപ്രായങ്ങ

ളുയർന്നു. ചാവേർ ബെൽറ്റ് പാക്കിസ്ഥാന്റെ ദേശീയ വസ്ത്രമായി പ്രഖ്യാപിക്കണമെന്നും ചിലർപരിഹസിച്ചു.

ഇന്ത്യയിൽ നിന്ന് മാത്രമല്ല പാകിസ്ഥാനിൽ നിന്നും ഒരുപാട് പേർ റാബിക്കെതിരേ രംഗത്തെത്തി. ലാഹോർ സ്വദേശിയായ റാബി ലോകത്തിന് മുന്നിൽ പാകിസ്ഥാനെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്നുവെന്നാണ് പ്രധാനവിമർശനം. സെപ്തംബറിൽ പാമ്പുകൾക്കും മുതലകൾക്കും നടുവിലിരുന്ന് മോദിയെ വെല്ലുവിളിക്കുന്ന വിഡിയോ റാബി പോസ്റ്റ് ചെയ്തിരുന്നു.