saudi-

ജിദ്ദ ∙ സൗദിയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ പ്രതിദിനം 1,468 വിദേശികൾ പുറത്താകുന്നതായി കണക്ക്. ശരാശരി 492 സ്വദേശികൾ പ്രതിദിനം ചേരുമ്പോഴാണ് ഇത്രയും പേർക്ക് ജോലി നഷ്ടമാകുന്നത്. ദേശീയ തൊഴിൽ നിരീക്ഷണ വിഭാഗത്തിന്റെ 2019 ലെ രണ്ടാം പാദത്തിലെ ഏറ്റവും പുതിയ കണക്കാണിത്. 2019 ലെ ഈ കാലയളവിൽ പ്രാദേശിക സ്വകാര്യ തൊഴിൽ വിപണിയിൽ 44,814 സ്വദേശികളാണ് പുതുതായി പ്രവേശിച്ചത്. ഇതിൽ പുരുഷന്മാരും വനിതകളും ഉൾപ്പെടും. അതേസമയം 1,33,65 വിദേശികൾ തൊഴിൽ വിട്ടുപോയി.

വനിതകളുടെ തൊഴിലിടങ്ങളിലേക്കുള്ള ഗതാഗത സൗകര്യവും സുരക്ഷയും സുഗമമാകാക്കുന്നതിന് ഏർപ്പെടുത്തിയ 'വുസൂൽ' പദ്ധതി പ്രയോജനപ്പെടുത്തിയത് 11,611 പേരാണ്. സ്വദേശിവത്കരണം ഉയർത്തുക, തൊഴിൽ വിപണി നിയന്ത്രിക്കുക എന്നിവ ലക്ഷ്യം വച്ച് ഈ വർഷം ജനുവരി 31 ന് ആണ് ദേശീയ തൊഴിൽ നിരീക്ഷണ പോർട്ടൽ തുടങ്ങിയത്.