shane-nigam

സിനിമാ നിർമാതാവ് ജോബി ജോർജുമായുള്ള നിലനിന്നിരുന്ന പ്രശ്‌നം പരിഹരിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത് നടൻ ഷെയ്ൻ നിഗം. താൻ കടലാസ് കത്തിക്കുന്നതിന്റെ വിഡിയോ ആണ് നടൻ സോഷ്യൽ മീഡിയ വഴിപങ്കുവച്ചിരിക്കുന്നത്. സോൾവ്ഡ്, വൺ ലവ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 'എല്ലാ ഇഷ്യൂസും കഴിഞ്ഞു. താങ്ക്യു സോ മച്ച്! എല്ലാവരോടും നന്ദി, സ്‌നേഹം' എന്നും പറയുന്നതും വിഡിയോയിലുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ നടനെ ഉപദേശിച്ചുകൊണ്ടും പിന്തുണച്ച് കൊണ്ടും നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളുടെ എത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും നടന്മാരുടെ സംഘടനയായ 'അമ്മ'യുടെയും നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഷെയ്‌നും ജോബിയും തമ്മിലുള്ള തർക്കത്തിന് പരിഹാമായത്. സിനിമയുടെ ഷൂട്ടിങ് അടുത്തമാസം പുനരാരംഭിക്കാനും ധാരണയായിട്ടുണ്ട്. ചർച്ച അവസാനിച്ചതിന് പിന്നാലെയാണ് ഷെയ്ൻ പേപ്പർ കത്തിക്കുന്നതിന്റെ വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തലമുടിയിൽ വരുത്തിയ മാറ്റത്തെ തുടർന്ന് ജോബി ജോർജ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം ആരംഭിച്ചത്.