health-

സെക്സിൽ സ്ത്രീകളെയും പുരുഷനെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഉദ്ധാരണക്കുറവ്. 43 % സ്ത്രീകളും 31% പുരുഷൻമാരും ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ പ്രശ്നത്തിലൂടെ കടന്നുപോകുന്നവരാണ്. ലൈംഗികബന്ധത്തിൽ താത്പര്യം ഇല്ലാതാവുക,​ ഉദ്ധാരണം നഷ്ടമാകുക, രതിമൂർച്ഛ ലഭിക്കാതിരിക്കുക തുടങ്ങി സെക്സിൽ രസംകെടുത്തുന്ന പല ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം.

നാൽപതുവയസ് കഴിഞ്ഞവരെയാണ് ഇത് കൂടുതൽ ബാധിക്കുക. സെക്‌ഷ്വൽ ഡിസ്‌ഫംഗ്ഷൻ സ്ത്രീയെയും പുരുഷനെയും പല തരത്തിലാണ് ബാധിക്കുക.

പുരുഷന്മാരിൽ മാനസികവും ശാരീരികവുമായ കാരണങ്ങൾ മൂലം ഉദ്ധാരണക്കുറവ് സംഭവിക്കാം. പ്രമേഹം, ന്യൂറോളജിക്കൽ പ്രശ്നങ്ങൾ, കരൾരോഗം, ആന്റിഡിപ്രഷൻ മരുന്നുകളുടെ ഉപയോഗം, സ്‌ട്രെസ്, വിഷാദം, വ്യക്തിബന്ധങ്ങളിലെ തകരാറുകൾ, മദ്യപാനം എന്നിങ്ങനെ നിരവധി കാരണങ്ങളും ഉദ്ധാരണക്കുറവിന് കാരണമാകുന്നു..

സെക്സിനിടയിൽ ഉദ്ധാരണം നഷ്ടമാകുന്ന അവസ്ഥയാണ് ഇറെക്ടെയിൽ ഡിസ്ഫംഗ്ഷൻ (erectile dysfunction). . മദ്യപാനം, പുകവലി, മയക്കുമരുന്നുകളുടെ ഉപയോഗം, വിഷാദം, ഹൃദ്രോഗം, പാർക്കിൻസൺസ് രോഗം, സ്‌ട്രെസ് എന്നിങ്ങനെ ഒരുപാട് കാരണങ്ങളുണ്ട് പുരുഷന്മാരിലെ ഈ പ്രശ്നത്തിന് പിന്നിൽ. ഇത് തുടരുമ്പോൾ അത് പങ്കാളികൾതമ്മിലുള്ള പ്രശ്നങ്ങൾക്കും വിഷാദത്തിനും കാരണമാകും.

ലിംഗത്തിലേക്കുള്ള രക്തയോട്ടം കൂടാനുള്ള മരുന്നുകൾ കഴിക്കുക വഴി ഉദ്ധാരണക്കുറവ് ഒരുപരിധി വരെ അതിജീവിക്കാം. മസ്സാജ് തെറാപ്പി, അക്യൂപങ്‌ചർ, പെൽവിക് വ്യായാമങ്ങൾ എന്നിവ വഴിയും ഈ പ്രശ്നം പരിഹരിക്കാം. ദുശീലങ്ങൾ ഒഴിവാക്കി, നല്ല പോഷകസമ്പന്നമായ ആഹാരം, വ്യായാമം എന്നിവയിലൂടെയും ഉദ്ധാരണപ്രശ്നങ്ങളെ അതിജീവിക്കാം.

സമാനമായ മറ്റൊരു പ്രശ്നമാണ് ശീഘ്രസ്ഖലനം. പങ്കാളി ഉദ്ധാരണത്തിലേക്കു കടക്കും മുമ്പ് പുരുഷന് സ്ഖലനം സംഭവിക്കുന്ന അവസ്ഥയാണിത്. പ്രമേഹം, ചില മരുന്നുകളുടെ ഉപയോഗം, നെർവുകളുടെ പ്രശ്നം, മൂത്രത്തിൽ അണുബാധ, മദ്യപാനം, സ്‌ട്രെസ് എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. പെൽവിക് ഫ്ലോർ വ്യായാമങ്ങൾ, ലൈംഗികബന്ധത്തിന് മുൻപായി സ്വയംഭോഗം ചെയ്യുക, സെക്സിൽ എന്തെങ്കിലും പുതുമതേടുക എന്നിങ്ങനെ പല രീതികള്‍ പരീക്ഷിച്ചാല്‍ ഈ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാം.

താല്പര്യം ഇല്ലായ്മ (low libido)യും സെക്സിലെ രസം കെടുത്തും. പുരുഷനിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവിലെ വ്യത്യാസം, സ്‌ട്രെസ്, ഉറക്കക്കുറവ്, ജീവിതചര്യകളിലെ അപാകതകൾ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. പുരുഷനിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 300- 350 ng/dL വന്നാല്‍ അത് ലൈംഗികബന്ധത്തെ ബാധിക്കും. പലതരം മരുന്നുകളുടെ ഉപയോഗം മുതൽ സ്‌ട്രെസ് കൂടുന്നത് പോലും ഇതിനു കാരണങ്ങൾആയി പറയാം. വിഷാദരോഗം, മറ്റു രോഗങ്ങൾ എന്നിവയുണ്ടായാലും സെക്സിൽ താൽപര്യം കുറയാം.

സ്ത്രീകൾക്ക് ഏതു പ്രായത്തിൽ വേണമെങ്കിലും ഉദ്ധാരണക്കുറവ് ഉണ്ടാകാം. യോനിയിൽ ലൂബ്രിക്കേഷൻ കുറയുന്നതാണ് ഇതിൽ പ്രധാനം. മെനോപോസ്, പ്രസവം, ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി എന്നിവ നടത്തിയ സ്ത്രീകൾക്ക് ഈ പ്രശ്നം നേരിടാം. ഈസ്ട്രജൻ തെറാപ്പിയാണ് സാധാരണ ഇതിനു പ്രതിവിധിയായി ഡോക്ടർമാർ നിർദേശിക്കുന്നത്. വജൈനൽ ക്രീം, ടാബ്‌ലറ്റുകൾ എന്നിവയും നിര്‍ദേശിക്കാറുണ്ട്. പ്രായക്കൂടുതൽ, പ്രമേഹം, വിഷാദം, ലൈംഗികബന്ധത്തിലെ താളപ്പിഴ എന്നിവയും ഇതിനു കാരണമാണ്. Dyspareunia എന്നാണു വേദനാജനകമായ സെക്സിനെ വിളിക്കുന്നത്‌. ലൈംഗികബന്ധത്തിന് മുൻപോ ശേഷമോ ഉണ്ടാകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം.