മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നിരാലംബർക്ക് സഹായം നൽകും. സ്വന്തം പ്രവർത്തന മേഖല. മത്സരരംഗങ്ങളിൽ വിജയം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്ഥാനമാനങ്ങൾ ലഭിക്കും. ആവശ്യങ്ങൾ നിർവഹിക്കും. വിപുലമായ കർമ്മമേഖലകൾ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചർച്ചകളിൽ സജീവം. ആരോഗ്യം തൃപ്തികരം. പുതിയ ആശയങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സുഹൃദ് സഹായം. സുരക്ഷാപദ്ധതികളിൽ പണം മുടക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കുടുംബ സംരക്ഷണ ചുമതല ഏറ്റെടുക്കും. അധിക ചെലവ് അനുഭവപ്പെടും. വാഹനം മാറ്റിവാങ്ങാനിട വരും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിശ്വാസ വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കണം. പുതിയ അവസരങ്ങൾ വന്നുചേരും. ബൃഹദ് പദ്ധതികൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നടപടിക്രമങ്ങളിൽ കൃത്യത. ഉപരിപഠനത്തിന് അവസരം. നേതൃസ്ഥാനം നേടും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വാക്കുകൾ പാലിക്കും. യുക്തമായ തീരുമാനങ്ങൾ. ആത്മാർത്ഥ സുഹൃത്തിനെ സഹായിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കർമ്മപദ്ധതിക്ക് പണം മുടക്കും. പൊതുപ്രവർത്തനങ്ങൾ. പ്രവൃത്തികൾ ഫലപ്രദമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജനപിന്തുണ ലഭിക്കും. തൊഴിൽ പുരോഗതി. കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആഹ്ളാദഅന്തരീക്ഷം സംജാതമാകും. ആരോഗ്യം തൃപ്തികരം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ചിന്തിച്ച് പ്രവർത്തിക്കും. ആഗ്രഹ സാഫല്യം. ആത്മവിശ്വാസം വർദ്ധിക്കും.