തോൽവി സമ്മതിച്ച് മോഹൻകുമാർ? പ്രശാന്തിനായി എൽ.ഡി.എഫ് നേരത്തെ പ്രചാരണം തുടങ്ങി. എൻ.എസ്.എസിന്റെ പിന്തുണ മറ്റൊരു രീതിയിൽ വ്യാഖ്യാനിച്ചത് തിരിച്ചടിയായി. യു.ഡി.എഫ് അവസാന ആഴ്ച മാത്രമാണ് പ്രചാരണം ആരംഭിച്ചത്.
എറണാകുളത്ത് യു.ഡി.എഫിന്റെ ലീഡ് കുറയുന്നു. മഞ്ചേശ്വരത്ത് എൽ.ഡി.എഫിന് തകർച്ച. വട്ടിയൂർക്കാവിൽ മൂന്നാം റൗണ്ടിൽ പ്രശാന്ത് മാത്രം. കോന്നിയിൽ ജനീഷ് കുമാറിന്റെ ലീഡ് 5000 ലേക്ക് കടക്കുന്നു.
കോന്നിയിൽ എൽ.ഡി.എഫിന് ഞെട്ടിക്കുന്ന മുന്നേറ്റം, അട്ടിമറി സാദ്ധ്യത കെ.യു ജനീഷ് കുമാർ. ലീഡ് 4000 കടന്നു
എറണാകുളത്ത് യു.ഡി.എഫിന്റെ ലീഡ് 3000 കടന്നു.
കോന്നിയിൽ വിജയപ്രതീക്ഷ വച്ചു പുലർത്തിയ കെ. സുരേന്ദ്രന് തുടക്കത്തിൽ തന്നെ തിരിച്ചടി.
2016 തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു എൽ.ഡി.എഫാണ് ഇപ്പോൾ വട്ടിയൂർക്കാവിൽ പ്രശാന്തിലൂടെ ലീഡുയർത്തുന്നത്.
അഞ്ചിടത്തും ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. യു.ഡി.എഫ് 3, എൽ.ഡി.എഫ് 2, എറണാകുളത്ത് ടി.ജെ. വിനോദ് ലീഡ് ഉയർത്തുന്നു. 3004 വോട്ടുകൾക്ക് മുന്നിലാണ്.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്തിന്റെ ലീഡ് 2000 കടന്നു. ബി.ജെ.പി സ്ഥാനാർത്ഥി എസ്. സുരേഷ് മൂന്നാം സ്ഥാനത്ത്. പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് പ്രശാന്ത് നേടിയിരിക്കുന്നത്.
കോന്നിയിൽ ആദ്യ യു.ഡി.എഫ് മുന്നിൽ. പി മോഹൻരാജിന് 529 വോട്ടിന് ലീഡ്
മഞ്ചേശ്വരത്ത് റീകൗണ്ടിംഗ്. ആദ്യം റൗണ്ടിൽ തർക്കം വന്നതിനെ തുടർന്നാണിത്.
വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് ലീഡ് ചെയ്യുന്നു. 63 വോട്ടുകളുടെ ലീഡ്.
അരൂരിൽ മനു സി.പുളിക്കൽ ലീഡ് ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് തിങ്കളാഴ്ച നടന്ന വിധിയെഴുത്തിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വ്യക്തമായ ആദ്യ ഫലസൂചനകൾ ഒരു മണിക്കൂറിനകം അറിയാം. ഉച്ചയോടെ അഞ്ചു മണ്ഡലങ്ങളിലെ ഫലവും പുറത്തുവരും. ഓരോ മണ്ഡലത്തിലും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് മെഷീനുകൾ കൂടി എണ്ണിയതിനു ശേഷമാകും തിരഞ്ഞെടുപ്പു കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം. പോളിംഗ് ശതമാനം കുറഞ്ഞ എറണാകുളം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലെ ഫലമാകും ആദ്യ പുറത്തുവരിക.
വട്ടിയൂർക്കാവിലെ വോട്ടുകൾ പട്ടം സെന്റ്മേരീസ് എച്ച്.എസ്.എസിലും, കോന്നിയിലെ വോട്ടുകൾ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസിലും ആണ് എണ്ണുക. അരൂരിലേത് ചേർത്തല എൻ.എസ്.എസ് കോളേജിലും, എറണാകുളത്തേത് മഹാരാജാസ് കോളേജിലും എണ്ണും. മഞ്ചേശ്വരത്ത് പൈവളികേ നഗർ ഗവ. ഹൈസ്കൂൾ ആണ് വോട്ടെണ്ണൽ കേന്ദ്രം. വിവി പാറ്റ് മെഷീനുകൾ എണ്ണുന്നത് സി.സി.ടി.വി നിരീക്ഷണത്തിലായിരിക്കും.
കേരളം ഉൾപ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്ട്ര, ബീഹാർ സംസ്ഥാനങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണൽ ഇന്ന് നടക്കും.