എറണാകുളം: ഉപതിരഞ്ഞെടുപ്പിൽ ആദ്യവിജയ ഫലസൂചനകൾ ലഭിച്ച എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ് ജയിച്ചെങ്കിലും. ആ വിജയം അത്രത്തോളം തിളക്കമേറിയത് ആയിരുന്നില്ല. എതിർസ്ഥാനാർത്ഥിയായ മനുറോയിയെക്കാൾ 3673 വോട്ടിന്റെ ലീഡ് മാത്രമാണ് വിനോദിന് ലഭിച്ചത്. 2016ൽ ഹൈബി ഈഡൻ ഇരുപതിനായിരത്തിലധകം വോട്ടുകൾക്ക് ലഭിച്ച മണ്ഡലമാണ് ഇത്തവണത്ത മൂവായിരത്തിലേക്ക് ചുരുങ്ങിയത്.
മാത്രമല്ല, മനു റോയിയുടെ അപരന് രണ്ടായിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി സി ജി രാജഗോപാലിന് 13259 വോട്ടുകളും ലഭിച്ചു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എറണാകുളത്ത് എൻ.ഡി.എ സ്ഥാനാർത്ഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാൻ സാധിച്ചു.
ഔദ്യോഗികമായി ഫലപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും എറണാകുളത്ത് നിലവിലെ വോട്ട് നില ഇങ്ങനെയാണ്. യു.ഡി.എഫ്- 37516, എൽ.ഡി.എഫ്- 33843, എൻ.ഡി.എ- 13259.