ernakulam-byelection

എറണാകുളം: ഉപതിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് വിജയിച്ച് കയറാൻ സാധിച്ചെങ്കിലും, ​കോൺഗ്രസിനെ സംബന്ധിച്ച് ഇത് തിളക്കം കുറഞ്ഞ വിജയമാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന് ലഭിച്ചത് 3673ന്റെ ഭൂരിപക്ഷം മാത്രമാണ്. അതേസമയം 2016ൽ ഹൈബി ഈഡൻ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചമണ്ഡലമാണ് ഇത്തവണത്ത മൂവായിരത്തിലേക്ക് ചുരുങ്ങിയത്.

യു.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞതിൽ പഴി മഴയ്ക്കാണ്. ടി ജെ വിനോദിന് ഭൂരിപക്ഷം കുറയാന്‍ കാരണം മഴയാണെന്നാണ് ഹൈബി ഈഡന്‍ എംപി പ്രതികരിച്ചത്. അണികളും ഇത് തന്നെയാണ് പറയുന്നത്. മഴമൂലം പലർക്കും വോട്ട് ചെയ്യാൻ പോകാൻ സാധിച്ചില്ലെന്നാണ് അവർ പറയുന്നത്.

അതേസമയം, എറണാകുളത്ത് എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു റോയിക്ക് തിരിച്ചടിയായത് അപരന്റെ പ്രകടനം. 2544 വോട്ടാണ് മനുവിന്റെ അപരന് ലഭിച്ചത്. ഔദ്യോഗികമായി ഫലപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും എറണാകുളത്ത് നിലവിലെ വോട്ട് നില ഇങ്ങനെയാണ്. യു.ഡി.എഫ്- 37516, എൽ.ഡി.എഫ്- 33843, എൻ.ഡി.എ- 13259.