kala-mohan

ഒരു ആണിനെ സംബന്ധിച്ച് ഏറ്റവും ഭാരമില്ലാത്ത ഉത്തരവാദിത്തം എതാണെന്ന് അറിയാമോ? അത് ഭർത്താവിന്റെയാണെന്നാണ് മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹന്റെ അഭിപ്രായം. കാമുകനോ ജാരനോ ആണെങ്കിൽ അവർക്ക് നിരവധി ഉത്തരവാദിത്തങ്ങളുണ്ടെന്ന് കലാമോഹൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

മണിക്കൂറുകൾ ഇടവിട്ട് വരുന്ന കോളുകളും, അങ്ങോട്ട് വിളിക്കുന്ന വിളികളിലും ശാന്തത പാലിക്കണം, ഉമ്മയ്ക്ക് ദുർഗന്ധമില്ലാതെ നോക്കണം,എന്നിങ്ങനെ നിരവധി ഉത്തരവാദിത്തങ്ങൾ ഒരു കാമുകനോ ജാരനോ ഉണ്ടാവണം. അങ്ങനെവച്ച് നോക്കുമ്പോൾ ഭർത്താവ് എന്നത് ഭാരമില്ലാത്ത ഉത്തരവാദിത്തമാണെന്നും,അതിനൊരു മൊഞ്ചുണ്ടെന്നും കലാ മോഹൻ കുറിപ്പിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആണിന്, കിട്ടാവുന്ന ഏറ്റവും ഭാരമില്ലാത്ത ഉത്തരവാദിത്വം ഭാർത്താവിന്റെ ആണ്..

കാമുകനോ ജാരനോ ആണെങ്കിൽ ഒന്നോർത്തു നോക്കു..
വളയ്ക്കാൻ, ഒടിയൻ ആകേണ്ടേ?
അവളങ്ങു വളഞ്ഞാലും
പഞ്ചാരയിൽ പൊതിഞ്ഞു നിർത്തണം..

മോളെ, മക്കളെ എന്ന് വിളിക്കണം..
മണിക്കൂറുകൾ ഇടവിട്ട് വരുന്ന കോളുകളും, അങ്ങോട്ട് വിളിക്കുന്ന വിളികളിലും,
ശാന്തത പാലിക്കണം...

കൃത്യമായി മറുപടി കൊടുക്കണം..
അക്ഷരത്തെറ്റില്ലാത്ത ഭാഷ പഠിക്കണം..
ഫ, ബ ഒക്കെ കൃത്യമായി ഉച്ചരിക്കണം..
ഉമ്മയ്ക്ക് ദുർഗന്ധമില്ലാതെ നോക്കണം..
സംസാരിക്കുമ്പോൾ വളിപ്പുകൾക്ക് നിലവാരം സൂക്ഷിക്കണം..

കെട്ടിപിടിക്കുമ്പോൾ പരമാവധി കണ്ണുകളിൽ നോക്കി സമയം കളയണം..
നടക്കാത്ത വാഗ്ദാനം നൽകി പേടിക്കണം..
കിടപ്പറയിൽ ക്ഷീണിതൻ എന്ന് കാണിക്കാതെ മുന്നേറണം..

തളർന്നു തിരിഞ്ഞു കിടക്കാതെ പിന്നെയും മല്ലൻ എന്ന് നടിക്കണം..
ഒടുവിലെ യാത്രയിൽ ഇനി എന്ന് എന്നൊരു നിരാശയൊതുക്കണം..

ഭാര്തതാവ്‌ എന്നൊരു ഭാരമില്ലാത്ത ഉത്തരവാദിത്വം,
ആഹാ..
അതിനൊരു മൊഞ്ചുണ്ട് അല്ലേ..