മുംബയ്: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ദഹാനുമണ്ഡലത്തിൽ സി.പി.എമ്മിന് വിജയം. സി.പി.എമ്മിന്റെ വിനോദ് ഭിവ നികോളെ 4321 വോട്ടിനാണ് ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ ധനാരെ പാസ്‌കൽ ജന്യയെ പരാജയപ്പെടുത്തിയത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റാണ് നിക്കോളെ. എന്നാൽ സിറ്റിംഗ് സീറ്റായ കൽവാനിൽ സി.പി.എം നേതാവ് ജെ.പി. ഗാവിതിനു ഇക്കുറി വിജയിക്കാനായില്ല. ഇവിടെ എൻ.സി.പിയിലെ നിതിൻ അർജുൻ പവാർ 6090 വോട്ടിനു വിജയിച്ചു. മുമ്പ് 2009 ൽ പവാർ ഇവിടെ വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭയിലും മഹാരാഷ്ട്രയിൽ സി.പി.എമ്മിന് ഒരംഗമാണ് ഉണ്ടായിരുന്നത്.