മുംബയ്: മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി സി.പി.എം സ്ഥാനാർത്ഥി വിജയിച്ചു കയറി. ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ ധനാരെ പാസ്‌കൽ ജന്യയെ 4321 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സി.പി.എം സ്ഥാനാർത്ഥി വിനോദ് ഭിവയുടെ മുന്നേറ്റം. എന്നാൽ സി.പി.എമ്മിന്റെ മറ്റൊരു സിറ്റിങ് സീറ്റായ കാൽവാനിൽ സി.പി.എം നേതാവ് ജെ.പി ഗാവിത് പരാജയപ്പട്ടു. എൻ.സി.പി സ്ഥാനാർത്ഥി നിതിൻ അർജ്ജുൻ പവാറിനോടാണ് പരാജയപ്പെട്ടത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എട്ടുസീറ്റുകളിലാണ് സി.പി.എം മത്സരിച്ചത്. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശക്തമായി മുന്നേറ്റമായിരുന്നു നടത്തിയിരുന്നത്. എന്നാൽ കാൽവാനിയിൽ പരാജയപ്പെട്ടത് സി.പി.എമ്മി നി തിരിച്ചടിയാണ്. കാൽവാന്‍ മണ്ഡലത്തെ ഏഴുതവണ പ്രതിനിധാനം ചെയ്ത എം.എൽ.എയായിരുന്നു ഗാവിത്. ഗാവിതിന്റെ വിജയം ലക്ഷ്യമിട്ട് സി.പി.എം അടുക്കും ചിട്ടയുമായ പ്രവർത്തനങ്ങളായിരുന്നു മണ്ഡലത്തില്‍ നടത്തിയത്.
സംസ്ഥാനത്തെ മുതിർന്ന എം.എൽ.എമാരിലൊരാളാണ് ഗാവിത്. 2014ൽ പ്രോ ടെം സ്പീക്കറായിരുന്ന ഗാവിത് നാസിക്, താനെ, പാൽഘർ ജില്ലകളിൽ സ്വാധീനമുള്ള നേതാവാണ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എൻ.സി.പി സ്ഥാനാർത്ഥി നിതിൻ അർജുന്‍ 85, 203 വോട്ടുകൾ നേടിയപ്പോൾ ഗാവിത് നേടിയത് 79307 വോട്ടുകളാണ്.