കൊച്ചി: ഇൻഡിവുഡ് ബില്യണേഴ്‌സ് ക്ളബ്ബ് ബിസിനസ് എക്‌സലൻസ് അവാർഡ്-2019ലെ ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള പുരസ്‌കാരം ടൂർഫെഡിന് ലഭിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ, ടൂറിസം, വ്യവസായ മേഖലയിലെ പ്രമുഖർക്കുള്ള പുരസ്‌കാരങ്ങൾ ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ആൻഡ് ബില്യണേഴ്‌സ് ക്ളബ്ബ് സി.ഇ.ഒ സോഹൻ റോയ് വിതരണം ചെയ്‌തു.

ടൂറിസം ഹോസ്‌പിറ്റാലിറ്രി രംഗത്ത് ജനപ്രിയ ടൂർ പാക്കേജുകൾ ഒരുക്കുകയും ടൂറിസം വികസനത്തിന് പുത്തൻ പദ്ധതികൾ ആവിഷ്‌കരിക്കുകയും ചെയ്ത് മികവ് കാട്ടുന്നതിനുള്ള പുരസ്‌കാരമാണ് കേരള സംസ്‌ഥാന സഹകരണ ടൂറിസം ഫെഡറേഷൻ മാനേജിംഗ് ഡയറക്‌ട‌ർ ഷാജി മാധവൻ ഏറ്റുവാങ്ങിയത്. മികച്ച ടൂറിസം പ്രമോട്ടർമാർക്കുള്ള പുരസ്‌കാരം ടൂർഫെഡ് ജീവനക്കാരായ ജി. ശ്യാം, അരുൺ ശശി എന്നിവർ ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഡയറക്‌ടർ ലക്ഷ്‌മി അതുലിൽ നിന്ന് ഏറ്റുവാങ്ങി. ഡോ.ബോബി ചെമ്മണൂർ, ശോഭന ജോർജ്, ടോമിച്ചൻ മുളകുപാടം, ജോ‌ർജ് രാഗം, ഇൻഡിവുഡ് ടിവി സി.ഇ.ഒ മുകേഷ് നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

 ഫോട്ടോ:

ഇൻഡിവുഡ് ബില്യണേഴ്‌സ് ക്ളബ്ബ് ബിസിനസ് എക്‌സലൻസ് അവാർഡ്-2019ലെ ടൂറിസം ഹോസ്‌പിറ്റാലിറ്റി മേഖലയിലെ മികവിനുള്ള പുരസ്‌കാരം ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ആൻഡ് ബില്യണേഴ്‌സ് ക്ളബ്ബ് സി.ഇ.ഒ സോഹൻ റോയിയിൽ നിന്ന് കേരള സംസ്‌ഥാന സഹകരണ ടൂറിസം ഫെഡറേഷൻ മാനേജിംഗ് ഡയറക്‌ട‌ർ ഷാജി മാധവൻ ഏറ്റുവാങ്ങുന്നു.