തിരുവനന്തപുരം: ദീപാവലി, ധൻതേരാസ് ആഘോഷങ്ങളോട് അനുബന്ധിച്ച് ഭീമ ജുവലറി ആകർഷക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 15,000 രൂപയ്‌ക്കുമേലുള്ള എല്ലാ പർച്ചേസിനുമൊപ്പം സ്വർ‌ണനാണയം സമ്മാനമായി നേടാം. ഡയമണ്ട് വിലയിൽ 20 ശതമാനം കിഴിവുണ്ട്. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ നറുക്കെടുപ്പിലൂടെ ഡയമണ്ട് മോതിരവും സ്വന്തമാക്കാം.

പഴയ 22 കാരറ്റ് സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ അന്നേദിവസത്തെ മാർക്കറ്റ് വില ലഭ്യമാകും. വെള്ളി ആഭരണങ്ങൾക്കും ആകർ‌ഷക ആനുകൂല്യങ്ങളുണ്ട്. തിരുവനന്തപുരം, അടൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, കാസർഗോഡ് ഷോറൂമുകളിൽ 27 വരെയാണ് ഓഫറുകൾ.