സപ്ലിമെന്ററി പരീക്ഷകൾക്ക് മാറ്റമില്ല
അഫിലിയേറ്റഡ് കോളേജുകളിൽ ഇന്ന് നടക്കുന്ന ഏഴാം സെമസ്റ്റർ (2015 അഡ്മിഷൻ) ബി.എ.എൽഎൽ.ബി, ബികോം എൽഎൽ.ബി, ബി.ബി.എ.എൽ എൽ.ബി (5 വർഷം) ഇന്റഗ്രേറ്റഡ് കോഴ്‌സിന്റെ റഗുലർ പരീക്ഷകൾ മാത്രമാണ് മാറ്റിയിട്ടുള്ളത്. സപ്ലിമെന്ററി പരീക്ഷകൾ ടൈംടേബിൾ അനുസരിച്ചു നടക്കും.
പരീക്ഷകൾ മാറ്റിവച്ചു
25, 29, 31 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ. സംസ്‌കൃതം (ന്യായ 2017 അഡ്മിഷൻ റഗുലർ സി.ബി.സി.എസ്.) പരീക്ഷകൾ മാറ്റിവച്ചു.
പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ ബി.ആർക് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി/ 2011, 2012, 2013, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 21ന് ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
അഞ്ചാം സെമസ്റ്റർ ബി.ആർക് (2017 അഡ്മിഷൻ റഗുലർ/2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി/ 2011, 2012, 2013, 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 22ന് ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
ഒൻപതാം സെമസ്റ്റർ ബി.ആർക് (2015 അഡ്മിഷൻ റഗുലർ/2011, 2012, 2013, 2014 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 25 മുതൽ ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 50 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
മൂന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് റഗുലർ (2016 അഡ്മിഷൻ) പരീക്ഷകൾ നവംബർ 15 മുതൽ ആരംഭിക്കും. പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപ സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) എൽ എൽ.ബി. (ഓണേഴ്‌സ്)/ബി.എ. എൽ എൽ.ബി. (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡിഗ്രി/ബി.കോം. എൽ എൽ.ബി. (ഓണേഴ്‌സ്)/ബി.ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷകൾ നവംബർ 13 മുതൽ ആരംഭിക്കും. പിഴയില്ലാതെ 29 വരെയും 500 രൂപ പിഴയോടെ 30 വരെയും 1000 രൂപ സൂപ്പർഫൈനോടെ 31 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമേ അടയ്ക്കണം.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ എം.എസ്‌സി സൈക്കോളജി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) ആഗസ്റ്റ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ ആറുവരെ അപേക്ഷിക്കാം.
മേഴ്‌സി ചാൻസ്
സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിൽ 2017ന് മുൻപ് അഡ്മിഷൻ നേടിയവരും എം.ബി.എ. പരീക്ഷയിൽ 5.5 സി.ജി.പി.എ. നേടാൻ കഴിയാത്തവരുമായവർക്കായി നടത്തുന്ന ഒന്നാം മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പിഴയില്ലാതെ നവംബർ നാലുവരെയും 50 രൂപ പിഴയോടെ എട്ടുവരെയും 500 രൂപ പിഴയോടെ 11 വരെയും ഫീസടയ്ക്കാം.