mm-mani

തിരുവനന്തപുരം: പ്രസംഗത്തിലും പ്രവർത്തനത്തിലും തന്റേതായ ശൈലി വച്ച്പുലർത്തുന്ന നേതാവാണ് വൈദ്യുതി മന്ത്രി എം.എം.മണി. സോഷ്യൽ മീഡിയയിലും ഈ ശൈലി തന്നെയാണ് മണിയാശാൻ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം എറണാകുളം എം.പി ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ നടത്തിയ വിവാദ പ്രസ്താവനയെ ഓർമ്മിപ്പിച്ച് മണിയാശാന്റെ ഏറ്റവും പുതിയ ട്രോളാണ് ഇപ്പോൾ ചർച്ചയാകുന്നത്. കോൺഗ്രസ് പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്കിനെ പരിഹസിച്ചായിരുന്നു എം.എം.മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ബി.ജെ.പിയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ അതിനെ ആസ്വദിച്ചോണം...ഇന്ത്യൻ നാഷണൽ കോൺഗ്രസ്..എന്നാണ് മന്ത്രി കുറിച്ചത്.

എംഎം മണി കുറിച്ചത് ഇങ്ങനെ

BJPയെ എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ
അതിനെ ആസ്വദിച്ചോണം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്.. ??