ന്യൂഡൽഹി: തൂക്കുസഭയിലേക്ക് ഹരിയാനയിൽ ജൻനായക് ജനതാ പാർട്ടി നേതാവ് നേതാവ് ദുഷ്യന്ത് ചൗട്ടാല മുഖ്യമന്ത്രിയാകുമെന്ന് മുൻ പി.സി.സി അദ്ധ്യക്ഷൻ അശോക് തൻവാർ. വോട്ടെടുപ്പിന് പിന്നാലെ പുറത്ത് വന്ന ഭൂരിപക്ഷം എക്സിറ്റ് പോളുകളും ഹരിയാനയിൽ ബി.ജെ.പിക്ക് അനായാസ വിജയമാണ് പ്രവചിച്ചത്. എന്നാൽ ആദ്യ ഫല സൂചനകൾ വന്ന് തുടങ്ങിയതു മുതൽ അപ്രതീക്ഷിത മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്.
സംസ്ഥാനത്തെ 50 സീറ്റുകളിൽ ബി.ജെ.പിയും 31 സീറ്റുകൾ കോൺഗ്രസുമാണ് നേടിയത്. കന്നിപ്പോരാട്ടത്തിൽ ജെ.ജ.പി 10 സീറ്റുകളിലാണ് വിജയിച്ചത്. ആരും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാത്ത സാഹചര്യത്തിൽ ജെ.ജി.പിയുടെ നിലപാട് നിർണായകമാകും.
ഹരിയാനയിലെ ജനങ്ങൾ ബി.ജെ.പിയേയും കോൺഗ്രസിനേയും നിരസിച്ചിരിക്കുകയാണ്. ദുഷ്യന്ത് ചൗതാലയാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും അശോക് തൻവാർ വ്യക്തമാക്കി. ഇരു പാർട്ടികളും ദുഷ്യന്തിനെ പിന്തുണയ്ക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയിലെ ഉൾപോരുകളെ തുടർന്ന് അടുത്തിടെയാണ് അശോക് തൻവാർ കോൺഗ്രസിൽ നിന്നും രാജി വയ്ക്കുന്നത്.
അതേസമയം ഹരിയാനയിൽ സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ സജീവമാക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും.