gouri-khan-

സെലിബ്രിറ്റികളുടെ വീടുകളുടെ ഇന്റീരിയർ ഡിസൈനർ എന്ന നിലയിൽ പ്രശസ്തയാണ് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാൻ. സുഹൃത്തും ഇന്റീരിയർ ഡിസൈനറുമായ സൂസൈൻ ഖാനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോഴാണ് ഇന്റീരിയർ ഡിസൈനിഗിലെ തന്റെ കഴിവുകൾ തിര്ച്ചറിഞ്ഞതെന്ന് ഗൗരി പറയുന്നു.

ഇന്റീരിയർ ഡിസൈനിംഗ് സ്ഥാപനം തുടങ്ങാനായി ആദ്യം 700 ചതുരശ്ര അടിയുള്ള സ്ഥലമാണ് താൻ ആദ്യം തിരഞ്ഞെടുത്തതെന്ന് ഗൗരിഖാൻ വെളിപ്പെടുത്തുന്നു. എന്നാൽ ഓഫീസിനായി അതുമതിയാകുമോ എന്ന് ഷാരൂഖ് സംശയം പ്രകടിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. എന്നാൽ തുടക്കം ചെറുതിൽ നിന്നാകാം, പതിയെ വലുതിലേക്കു പോകാം എന്ന ചിന്തയായിരുന്നു തനിക്ക്. തന്റെ ജോലിയിൽ പൂർണ ആത്മവിശ്വാസവും മികച്ച പ്രതികരണങ്ങളും ലഭിച്ചപ്പോൾ മാത്രമാണ് വലിയ സ്ഥലത്തേക്ക് മാറിയതെന്ന് ഗൗരി വ്യക്തമാക്കി.

ജോലി ചെയ്യാൻ മടികാണിക്കാതെ സമയവും മനസും ആത്മാവും സമർപ്പണം ചെയ്തു പ്രവർത്തിച്ചാൽ വിജയം സുനിശ്ചിതമാണ്.. ഓരോ പ്രൊജക്ടുകളോടും താൻ അത്രമേൽ ആത്മബന്ധം പുലർത്താറുണ്ടെന്ന് ഗൗരി പറയുന്നു.

കരൺ ജോഹർ, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ, രൺബീർ കപൂർ തുടങ്ങിയവരുടെ വീടുകൾക്കു വേണ്ടിയും ഗൗരീഖാൻ ഇന്റീരിയർ ചെയ്തിട്ടുണ്ട്.