പാറ്റ്ന : ദേശീയ ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ കിരീടം കേരളത്തിന്. ഇന്നലെ നടന്ന ഫൈനലിൽ ചത്തിസ്ഗഡിനെ 70.50 നാണ് കേരളത്തിന്റെ പെൺകുട്ടികൾ കീഴടക്കിയത്. ഒൻപത് വർഷത്തിനുശേഷമാണ് കേരളം പെൺകുട്ടികളുടെ വിഭാഗത്തിൽ ദേശീയ ജൂനിയർ ചാമ്പ്യൻമാരാകുന്നത്. 21 പോയിന്റ് നേടിയ ആർ. ശ്രീലയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ആൻമരിയ സക്കറിയ 17 പോയിന്റും ജോമോൾ 12 പോയിന്റും അമീഷ 11 പോയിന്റും നേടി.