ജീവിതത്തിൽ എന്നും ഒാർമ്മിച്ച് വയ്ക്കുന്ന ആഘോഷമായി വിവാഹം മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയെ വെല്ലുന്ന തരത്തിലുള്ള വിവാഹ വീഡിയോകളും ചിത്രങ്ങളും എടുക്കുകയും തുടർന്ന് അത് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായും വരാറുണ്ട് . സേവ് ദ് ഡേറ്റ്, പ്രീവെഡ്ഡിങ്, വെഡ്ഡിങ്, പോസ്റ്റ്‌വെഡ്ഡിങ് എന്നിങ്ങനെയുള്ള ഫോട്ടോഷൂട്ടുകളാണ് സാധാരണയായി ഉണ്ടാകാറുള്ളത്. അങ്ങിനെയുള്ള ഞെട്ടിപ്പിക്കുന്ന് ഒരു വിവാഹ വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഐശ്വര്യ–പെബിൻ ദമ്പതികളാണ് ഷൂട്ടിൽ താരങ്ങളാകുന്നത്. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ബ്ലാക്ക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവും പകർത്തിയ ചിത്രം ചിത്രങ്ങൾ വൈറലാകുകയാണ്.