ആരോഗ്യ സംരക്ഷണത്തിൽ ആഹാരത്തിനും വ്യായാമത്തിനും വൈദ്യപരിശോധനകൾക്കുമെല്ലാം തുല്യപ്രാധാന്യമുണ്ടല്ലോ. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളെല്ലാം കിറുകൃത്യമായിട്ടും രോഗിയാകുന്നുണ്ടോ? കാരണം നിങ്ങളിലെ നെഗറ്റീവ് വികാരങ്ങളായിരിക്കാം.
ഉത്കണ്ഠ, വിഷാദം, കോപം, സമ്മർദ്ദം എന്നീ നെഗറ്റീവ് വികാരങ്ങൾ നിങ്ങളെ രോഗങ്ങളുടെ കെണിയിലാക്കുമെന്ന് ഉറപ്പ്. രോഗപ്രതിരോധസംവിധാനത്തെ ആക്രമിച്ചുകൊണ്ടായിരിക്കും തുടക്കം. അമിത ഉത്കണ്ഠയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഓർമ്മത്തകരാറുകളെന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല അകാലവാർദ്ധക്യവും ബാധിക്കും.
നെഗറ്റീവ് വികാരങ്ങൾ കാരണം ഉണ്ടാകുന്ന രോഗങ്ങൾ ഇനിപ്പറയുന്നവയാണ് : പക്ഷാഘാതം , ഹൃദ്രോഗം , മാനസികാരോഗ്യത്തിലെ താളപ്പിഴകൾ, ആർത്രൈറ്റിസ് , അമിതവണ്ണം , മലബന്ധം, ദഹനേന്ദ്രിയത്തിന്റെ അനാരോഗ്യം, അസിഡിറ്റി , ക്ഷീണം , അലസത , ഉറക്കക്കുറവ്, ഉറക്കമില്ലായ്മ,വിവിധതരം അണുബാധകൾ , ചർമരോഗങ്ങൾ. മനസിനെ ശാന്തവും ഉല്ലാസഭരിതവുമാക്കി നിലനിറുത്തുകയും മികച്ച സൗഹൃദങ്ങളും സാമൂഹ്യബന്ധവും കാത്തുസൂക്ഷിക്കുകയും ചെയ്താൽ രോഗങ്ങളെ അകറ്റാം.