europe

ഓക്സ്‌ഫോർഡിൽ ഗുരുധർമ്മ പ്രചരണ സഭ യുടെ ആഭിമുഖ്യത്തിൽ നടത്തിയ സാധന പഠന യാത്രയിൽ പണ്ഡിത ശ്രേഷ്ഠന്മാർ, പ്രൊഫസർമാർ എൻജിനീയർമാർ ചരിത്രകാരന്മാർ, ധർമ്മ പ്രചാരകർ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പ്രഭാഷണ പരമ്പരയ്ക്ക് ഈ സമ്മേളനം സാക്ഷ്യം വഹിച്ചു.


സ്വാഗത പ്രസംഗത്തിൽ സേവനം യുകെയുടെ ട്രഷറർ ആയ ശ്രീ സതീഷ് കുമാർ ഊന്നിപ്പറഞ്ഞത് അമേരിക്കയിലെ പോലെ ഒരു ശിവഗിരി ആശ്രമം യുകെയിൽ ഉണ്ടാകണമെന്നാണ്. ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറിയായ സ്വാമി ഋതംബരാനന്ദ ഈ കാലഘട്ടത്തിലും വരും തലമുറയിലും ശ്രീനാരായണ ഗുരു ദർശനത്തിന്റെ പ്രസക്തി ഊന്നി പറയുകയുണ്ടായി.


ഗുരുദർശനം പ്രവാസികൾക്കിടയിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ടന്ന് ധർമ്മ പ്രചാരകനായ ശ്രീജയചന്ദ്രബാബു പറയുകയുണ്ടായി.
ഗുരുധർമ്മ പ്രചരണസഭ യുടെ എല്ലാ യാത്രകളിലും പങ്കെടുത്തിട്ടുള്ള ഒരാളെന്ന നിലയിൽ ഈ യാത്രകൾ എത്രമാത്രം യാത്രക്കാരും പുറംനാടുകളിൽ ഉള്ള ഗുരുദര്ശന വിശ്വാസികളിലും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നു ചരിത്രകാരൻ ആയ ഡോ. പീതാംബരൻ വെളുപ്പെടുത്തുകയുണ്ടായി.

യുകെയിലും മറ്റ് വിദേശരാജ്യങ്ങളിലും ഗുരുധർമ്മ പ്രചരണ സഭ നടത്തിവരുന്ന ശ്ലാഘനീയമായ പ്രവർത്തനങ്ങളെക്കുറിച്ച് സ്വാമി ഗുരുപ്രസാദ് വിലയിരുത്തുകയുണ്ടായി.