ന്യൂഡൽഹി: മരട് ഫ്ലാറ്റുടമകൾക്കെല്ലാം നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഫ്ളാറ്റുകൾ പൊളിക്കണമെന്ന വിധിയിൽ നിന്ന് അണുവിട പോലും പിന്നോട്ടു പോവില്ലെന്നും കോടതി വ്യക്തമാക്കി. ഫ്ളാറ്റ് ഉടമകൾക്ക് 25 ലക്ഷം വീതം നിർമാതാക്കൾ നൽകണമെന്നും ഇതിനായി 20 കോടി കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
അതിനിടെ മരട് ഫ്ലാറ്റ് കേസിൽ ഉടമകൾ നേരിട്ട് കോടതിയിൽ ഹാജരായതിൽ ജഡ്ജി അതൃപ്തി പ്രകടിപ്പിച്ചു. കോടതിയിൽ ബഹളം വയ്ക്കരുതെന്നും പെരുമാറേണ്ടത് ഇങ്ങനെയല്ലെന്നും ജഡ്ജി വ്യക്തമാക്കി. മരട് ഫ്ളാറ്റ് ഉടമകൾക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി 25 ലക്ഷം നൽ സുപ്രീം കോടതി നേരത്തെ ഉത്തരവ് ഇട്ടിരുന്നു. എന്നാൽ, തങ്ങൾക്ക് 25 ലക്ഷം നൽകാൻ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി ശുപാർശ ചെയ്യുന്നില്ല എന്ന് ഫ്ളാറ്റ് ഉടമകൾ കോടതിയിൽ ചൂണ്ടിക്കാട്ടി.
വൽപന കരാറിൽ തുക കുറച്ച് കാണിച്ചെങ്കിലും, ബാങ്ക് ലോണിനും മറ്റും വൻ തുക തങ്ങൾ ചിലവഴിച്ചിട്ടുണ്ട് എന്ന് ഫ്ളാറ്റ് ഉടമകൾ വാദിച്ചു. ഫ്ളാറ്റുകൾ മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യമാണ് ഫ്ളാറ്റുടമകളുടെ സംഘടന നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.