യാത്രകൾ പലതരമുണ്ട്. ഓരോരുത്തരും വ്യത്യസ്തയാത്ര ഇഷ്ടപ്പെടുന്നവരാണ്. സോളോ ട്രിപ്പ് മുതൽ ഗ്രൂപ്പ് യാത്ര വരെ എത്തി നിൽക്കുന്നു. അടിച്ചുപൊളി യാത്രയ്ക്ക് പ്ലാൻ ചെയ്യുമ്പോൾ ആരൊക്കെയുണ്ട് എന്ന കാര്യമാവും ആദ്യം തിരക്കുക, അതുപോലെ ഫാമിലി ട്രിപ്പാണെങ്കിലും. എന്നാൽ, അൽപം വ്യത്യസ്തമായ ഒരു യാത്രയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ജീവിതത്തിന്റെ വലിയ പങ്കും കുടുംബത്തിനായി ജീവിതം നീക്കിവച്ച അമ്മയേയും കൊണ്ട് യാത്രപോയ മകൻ.
കർണ്ണാടകയിലെ മൈസൂർ സ്വദേശിയായ 39കാരൻ ഡി.കൃഷ്ണകുമാറാണ് തന്റെ 70 വയസുകാരിയായ അമ്മയേയും കൊണ്ട് വ്യത്യസ്തമായൊരു യാത്ര പോയത്. കൃഷ്ണകുമാറും അമ്മയും അച്ഛനും കഴിഞ്ഞിരുന്നത് കൂട്ടു കുടുംബത്തിലായിരുന്നു. അച്ഛൻ മരിക്കുന്നിടം വരെ കൂട്ടുകുടുംബത്തിലെ എല്ലാവർക്കും ഭക്ഷണം വച്ചുവിളമ്പുന്നത് അമ്മയായിരുന്നു.
എന്നാൽ, അച്ഛന്റെ മരണശേഷം മകൻ കൃഷ്ണകുമാറിനോട് അമ്മ ഒരു ആഗ്രഹം പറഞ്ഞു. തനിക്ക് ഹംപി ഒന്നു കാണണം. ഇത്രയും കാലം കുടുംബത്തിനും തനിക്കും വേണ്ടി ജീവിതം മാറ്റിവച്ച അമ്മയുടെ ആഗ്രഹം എന്ത് ത്യാഗം സഹിച്ചും സാധിച്ചു കൊടുക്കാൻ മകൻ തീരുമാനിച്ചു. പിതാവിന്റെ 20 വർഷം പഴക്കമുള്ള ബജാജ് ചേതക് സ്‌കൂട്ടറിൽ അമ്മയേയും കൊണ്ട് ഹപി ഉൾപ്പെടെ 48,100 കിലോമീറ്റർ കൃഷ്ണകുമാർ യാത്ര ചെയ്തു.
This is a Gap Year I wish I had! Dakshinmurthy Krishna Kumar from Mysore left his banking job and travelled with his mom on a
— Manoj Kumar (@manoj_naandi) October 23, 2019
scooter. A total of 48100 KMs. The reason? His mother had not stepped out of her town & he wished to show her India! #TuesdayMotivation pic.twitter.com/HlVJVcAXkH
അമ്മയുടെയും മകന്റെയും നാടുചുറ്റൽ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. നന്തി ഫൗണ്ടേഷൻ സി.ഇ.ഒ മനോജ് കുമാർ കൃഷ്ണകുമാറിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. വീഡിയോ കാണാനിടയായ ആനന്ദ് മഹീന്ദ്ര അമ്മയോടുള്ള മകന്റെ സ്‌നേഹത്തെ പ്രശംസിച്ചു. വീഡിയോ പങ്കുവച്ച മനോജിന് അമ്മയേയും മകനെയും അറിയാമെങ്കിൽ അവർക്ക് താൻ വ്യക്തിപരമായി ഒരു സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു എന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.
A beautiful story. About the love for a mother but also about the love for a country... Thank you for sharing this Manoj. If you can connect him to me, I’d like to personally gift him a Mahindra KUV 100 NXT so he can drive his mother in a car on their next journey https://t.co/Pyud2iMUGY
— anand mahindra (@anandmahindra) October 23, 2019
''ഇത് പങ്കുവെച്ചതിന് നന്ദി മനോജ്. ഇദ്ദേഹത്തെ എനിക്ക് പരിചയപ്പെടുത്തിയാൽ ഞാൻ ഒരു മഹീന്ദ്ര കെയുവി നൽകാം. അദ്ദേഹത്തിനും അമ്മയ്‍ക്കും ഇനി കാറില്‍ സഞ്ചരിക്കാം.'' - ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്‍തു. ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് നിരവധിയാളുകളാണ് റീട്വീറ്റ് ചെയ്‍തത്. ജീവിതം എത്രയും മനോഹരമാക്കാവുന്നതാണ്. നമ്മള്‍ ഒരു നിമിഷം ഒന്ന് ആലോചിച്ചാൽ അത് മനസ്സിലാക്കാനാവുമെന്നാണ് ഒരാൾ ട്വീറ്റ് ചെയ്‍തത്. കണ്ണ് നിറഞ്ഞുവെന്നും തന്റെ അമ്മയെയും ഇതുപോലെ കൊണ്ടുപോകുമെന്നും പലരും ട്വീറ്റ് ചെയ്‍തു.