ന്യൂഡൽഹി: ലോകബാങ്ക് തയ്യാറാക്കിയ ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സൗഹാർദ്ദ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് റാങ്കിംഗ് കുതിപ്പ്. കഴിഞ്ഞവർഷം 77-ാംസ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി 14 സ്ഥാനങ്ങൾ മുന്നേറി 63-ാം റാങ്കിലെത്തി.
ലോകബാങ്ക് പരിഗണിച്ച പത്തുഘടകങ്ങളിൽ ഏഴിലും മികച്ച പ്രവർത്തനം കാഴ്‌ചവച്ചാണ് ഇന്ത്യ ഈ നേട്ടം കൊയ്‌തത്. റാങ്കിംഗ് കുതിപ്പ് നടത്തിയ പത്തു രാജ്യങ്ങളിൽ തുടർച്ചയായി മൂന്നാംവർഷവും ഇടംനേടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. 2011ന് ശേഷം ഒരു മേജർ സമ്പദ്‌വ്യവസ്ഥ കുറിക്കുന്ന ഏറ്റവും മികച്ച പ്രകടനവും ഇന്ത്യയുടേതാണ്. റാങ്കിംഗിൽ ആദ്യ 50നുള്ളിൽ ഇന്ത്യയെ എത്തിക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം.
ഇന്ത്യയുടെ മികവ്
വായ്‌പാക്കേസുകളിലെ അതിവേഗ പരിഹാരം
നിർമ്മാണ അനുമതികളിലെ വേഗം
അതിർത്തികൾ കടന്നുള്ള വ്യാപാരം
പുതു സംരംഭങ്ങൾ തുടങ്ങുന്നതിലെ സൗഹാർദ്ദ അന്തരീക്ഷം
മുൻനിരക്കാർ
ലോകബാങ്ക് പട്ടികയിൽ ഒന്നാംസ്ഥാനം ന്യൂസിലൻഡിനാണ്. സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നുംസ്ഥാനത്ത്. ചൈനയ്ക്ക് റാങ്ക് 31. പാകിസ്ഥാൻ 108.
ഇന്ത്യൻ കുതിപ്പ്
(വർഷവും റാങ്കും)
2014 - 142
2015 - 130
2016 - 130
2017 - 100
2018 - 77
2019 - 63