ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം (2019-20) ഇന്ത്യയുടെ ജി.ഡി.പി വളർച്ച 5.5 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്സ് അഭിപ്രായപ്പെട്ടു. 2020-21ൽ 6.2 ശതമാനം, 2021-22ൽ 6.7 ശതമാനം എന്നിങ്ങനെയായിരിക്കും വളർച്ച. ഏതാനും വർഷങ്ങൾ കൂടി ഇന്ത്യ കഴിവിനേക്കാൾ കുറഞ്ഞ വളർച്ചയായിരിക്കും കുറിക്കുകയെന്നും ഫിച്ച് വ്യക്തമാക്കി.

ആഗോള വ്യാപാരത്തളർച്ച, എൻ.ബി.എഫ്.സികൾ നേരിടുന്ന ഫണ്ട് ക്ഷാമം, ഇതുമൂലം വാണിജ്യ മേഖലയിലേക്കുള്ള വായ്‌പാക്കുറവ് എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുക. ഈ വർ‌ഷം ഏപ്രിൽ-സെപ്‌തംബറിൽ വായ്‌പാ വിതരണം 60 ശതമാനം കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.