gandhiji

തൃശൂർ: ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ടോംയാസ് പരസ്യ ഏജൻസി കേരളത്തിലെ തിരഞ്ഞെടുത്ത 150 സ്‌കൂളുകളിൽ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിക്കുന്നു. ഗാന്ധിജി സന്ദർശിച്ചിട്ടുള്ള പുറനാട്ടുകര ശ്രീരാമകൃഷ്‌ണ ഗുരുകുല വിദ്യാമന്ദിരം ഹയർസെക്കൻഡറി സ്‌കൂളിൽ 28ന് രാവിലെ 9.30ന് അസംബ്ളിയിലാണ് ഉദ്ഘാടനച്ചടങ്ങ്.

തൃശൂർ അതിരൂപതാ മുൻ വികാരി ജനറാൾ ഫാ.ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, ശ്രീരാമകൃഷ്‌ണാശ്രമം പ്രസിഡന്റ് സദ്ഭവാനന്ദ സ്വാമികൾക്ക് ചിത്രം നൽകി ഉദ്ഘാടനം നിർവഹിക്കും. മറ്റു സ്‌കൂളുകളിൽ സ്‌കൂൾ അസംബ്ളിയിൽ ടോംയാസ് മാനേജിംഗ് ഡയറക്‌ടർ തോമസ് പാവറട്ടി പ്രധാന അദ്ധ്യാപകർക്ക് ചിത്രം കൈമാറും.