തിരുവനന്തപുരം: കോന്നിയിലും വട്ടിയൂർകാവിലും കോൺഗ്രസ് സ്ഥാനാർത്ഥി തർക്കമാണ് തോൽവിക്ക് കാരണമെന്ന് അഡ്വ.കൊട്ടാരക്കര പൊന്നച്ചൻ (കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം) പറഞ്ഞു. യു.ഡി.എഫ് മുന്നണിയിലെ ഘടക കക്ഷികളെ ഒന്നായി കൊണ്ട് പോകാൻ ഒപ്പം അവരുടെ സ്വാധീനം പൂർണമായും ഉപയോഗപ്പെടുത്താൻ സാധിച്ചോ എന്നും അതിനു കോൺഗ്രസ് പാർട്ടി ശ്രമിച്ചോ എന്ന് കൂടി പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
തോൽവി ആഴത്തിൽ യു.ഡി.ഫ് മുന്നണി ഒപ്പം കോൺഗ്രസ് പാർട്ടിയുടേയും ആത്മ പരിശോധനക്ക് വിധേയമാക്കണം. ഈ തോൽവി യു.ഡി.എഫ് സംവിധാനത്തിന്റെ കണ്ണ് തുറപ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രവർത്തനത്തിലൂടെ വരുന്ന പഞ്ചായത്ത് നിയമസഭ ഇലക്ഷൻ ജയിക്കാൻ യു.ഡി.എഫ് മുന്നണി ഒന്നിച്ച് ഇറങ്ങട്ടെയെന്നും, വലിയ വിജയം ഉറപ്പെന്നും പൊന്നച്ചൻ കൂട്ടിച്ചേർത്തു.