ന്യൂഡൽഹി: എസ്.ബി.ഐ ഇക്കഴിഞ്ഞ ജൂലായ്-സെപ്‌തംബർ പാദത്തിൽ 30.25 ശതമാനം വർദ്ധനയോടെ 3,011.73 കോടി രൂപയുടെ ലാഭം നേടി. ഏപ്രിൽ-ജൂൺ പാദത്തിൽ ലാഭം 2,312.20 കോടി രൂപയായിരുന്നു. 2018 സെപ്‌തംബർ പാദത്തിൽ 944.87 കോടി രൂപയായിരുന്നു ലാഭം.

ബാങ്കിന്റെ മൊത്തം വരുമാനം കഴിഞ്ഞപാദത്തിൽ മൂന്നു ശ‌തമാനം വർദ്ധിച്ച് 72,850.78 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 9.95 ശതമാനത്തിൽ നിന്ന് 7.19 ശതമാനത്തിലേക്ക് കുറഞ്ഞതും ബാങ്കിന് നേട്ടമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി 4.84 ശതമാനത്തിൽ നിന്ന് 2.79 ശതമാനമായും കുറഞ്ഞു.