snake-master

നല്ല മഴയുള്ള ഒരു രാത്രി തിരുവനന്തപുരം ചിത്രാ നഗറിലുള്ള ഒരു വീട്ടിലാണ് സംഭവം, കഷ്ടിച്ച് ഒരാൾക്ക് നടന്ന് പോകാനുള്ള വഴികളിലൂടെ വേണം ആ വീട്ടിലെത്താൻ ,ആ സമയം അമ്മയും കുഞ്ഞും മുത്തശ്ശിയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്. കട്ടിലിന് മുകളിൽ ആയി തുണികൊണ്ട് കെട്ടിയ തൊട്ടിലിൽ കുഞ്ഞിനെ ഉറക്കി കിടത്തിയതിന് ശേഷം അമ്മയും മുത്തശ്ശിയും അടുക്കളയിൽ പണിയിലേർപ്പെട്ടു ,പെട്ടന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ തൊട്ടിലിനരികിൽ എത്തിയപ്പോൾ ഒരു ചീറ്റൽ ശബ്ദം ആദ്യം ശ്രദ്ദിച്ചില്ല.വീണ്ടും ചീറ്റൽ ശബ്ദം കൂടി വന്നു എന്തായാലും നന്നേ ഭയന്നു.തുടർന്ന് നോക്കിയപ്പോഴാണ് കാണുന്നത്. കട്ടിലിനടിയിലായി വലിയ ഒരു മൂർഖൻ പാമ്പ് ,അപ്പോൾ തന്നെ അടുത്ത വീട്ടുകാർ ഓടിയെത്തി.ഉടൻ വാവയെ വിവരം ആറിയിച്ചു.സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടു.നല്ല വലിയ പത്തിക്കാരൻ ചട്ട പൊഴിക്കാറായ പാമ്പാണ്. ഇര തേടി എത്തിയെത്തിയതായിരിക്കണം.വെനം നിറയെ ഇരിക്കുന്നതിനാൽ കവിൾ നന്നേ വീർത്തിരിക്കുന്നു.വാതിലിന് അടിയിൽ ഗ്യാപ്പ് ഉള്ളതിനാൽ അതുവഴി അകത്ത് കടന്നത് എന്നാണ് വാവയുടെ നിഗമനം.എന്തായാലും വീട്ടുകാർ മൂർഖനെ കണ്ടത് നന്നായി,അല്ലെങ്കിൽ അപകടം ഉറപ്പ്.തുടർന്ന് അവിടെ നിന്ന് യാത്ര തിരിച്ചു വാവ കൊല്ലം ജില്ലയിലെ അഞ്ചലിന് അടുത്ത് ഒരു വീട്ടിന്റെ മുകൾ വശത്ത് ഇരുന്ന പാമ്പിനെ പിടികൂടാനാണ് എത്തിയത്.കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.