vs

തിരുവനന്തപുരം : മുതിർന്ന സി.പി.എം നേതാവും ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉള്ളൂരിലുള്ള സ്വകാര്യ ആശുപത്രിയിലാണ് വിഎസ് അച്യുതാനന്ദൻ ഇപ്പോൾ ഉള്ളത്. മൂന്നു ദിവസമെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും അദ്ദേഹം.