bill-gates

ന്യൂയോർക്ക്: ലോകത്തെ ഏറ്രവും വലിയ കോടീശ്വരൻ എന്ന പട്ടം ആമസോൺ സ്ഥാപകനും സി.ഇ.ഒയുമായ ജെഫ് ബെസോസിന് നഷ്‌ടമായി. മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് 10,570 കോടി ഡോളർ ആസ്തിയുമായി ഒന്നാം നമ്പർ കോടീശ്വര പട്ടം തിരിച്ചുപിടിച്ചു. 24 വർഷം തുടർച്ചയായി ഒന്നാംസ്ഥാനം കൈയടക്കിവച്ച ഗേറ്ര്‌സിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി 2018ലാണ് ബെസോസ് ഏറ്രവും വലിയ കോടീശ്വരനായത്.

ആമസോണിന്റെ മോശം സെപ്‌തംബർപാദ ഫലത്തെ തുടർന്ന്, ഓഹരിമൂല്യം ഏഴ് ശതമാനം കുറഞ്ഞതാണ് ബെസോസിന് തിരിച്ചടിയായത്. 700 കോടി ഡോളർ ഇടിഞ്ഞ് അദ്ദേഹത്തിന്റെ ആസ്‌തി 10,390 കോടി ഡോളറായി ചുരുങ്ങി.