lasitha-palakkal

തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളാണ് നിറഞ്ഞിരുന്നത്. വട്ടിയൂർക്കാവിലെയും അരൂരിലെയും വിജയത്തെ അടിസ്ഥാനമാക്കിയാണ് കൂടുതൽ ട്രോളുകളും വന്നിരുന്നത്. ശക്തമായ തിരിച്ച് വരവ് നടത്തുമെന്ന പ്രതീക്ഷിച്ച ബി.ജെ.പിക്ക് ഈ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ ഒന്നും ചെയ്യാനായില്ല എന്നതാണ് സത്യം. ആ സാഹചര്യത്തിൽ യുവമോർച്ച നേതാവ് ലസിത പാലക്കൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ട്രോളുകൾക്കിരയാകുന്നത്.

'മഹാരാഷ്ട്രയിലും ഹരിയാനയിലും കാവിവസന്തം. കേരളത്തിൽ അണ്ടനും അടകോടനും തുടരും..’ ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി വമ്പൻ തിരിച്ചടി ഉണ്ടായതിന് ശേഷം ലസിത പങ്കുവച്ച് കുറിപ്പാണിത്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി അധികാരത്തിെലത്തിയത് ചൂണ്ടിക്കാണിച്ചും കേരളത്തിലെ അവസ്ഥയെ പരിഹസിച്ചുമാണ് കുറിച്ച്. എന്നാൽ ഇതിന് പിന്നാലെ കുറിപ്പിനെ പരിഹസിച്ചും ട്രോളിയും നിരവധി പേർ രംഗത്തെത്തി. കഴിഞ്ഞ പ്രാവശ്യം വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് ഇപ്രാവശ്യം കാര്യമായ ചലനം ഉണ്ടാക്കിയില്ല എന്നത് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുമ്പോഴാണ് നേതാക്കളുടെ ഇത്തരം പോസ്റ്റുകൾ ട്രോൾ പേജിൽ നിറയുന്നത്.

പ്രവർത്തിച്ച" വി.കെ പ്രശാന്ത് ഒന്നാം സ്ഥാനത്തു തുടരുമ്പോൾ "പ്രാർത്ഥിച്ച"സുരേന്ദ്രൻ മൂന്നാംസ്ഥാനത്ത്‌ തുടരന്നു തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. അതേസമയം ഹരിയാനയിൽ കേവല ഭൂരിപക്ഷം നേടാനാവത്തതിന്റെ അങ്കലാപ്പിലാണ് ബി.ജെ.പി. വാശിയേറിയ മത്സരത്തിലും, ദേശീയതയും രാജ്യസുരക്ഷയും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇളക്കി മറിച്ച് പ്രചരണം നടത്തിയിട്ടും ഭൂരിപക്ഷം തൊടാൻ ബി.ജെ.പിക്ക് കഴിഞ്ഞില്ല. 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 46 സീറ്റുകൾ ഭരണകക്ഷിയായ ബി.ജെ.പിക്കും ലഭിക്കാതിരുന്നതോടെയാണ് ഹരിയാനയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് കളമൊരുങ്ങിയത്. വിമതർ ഉൾപ്പെടെ ആറു സ്വതന്ത്രരുടെയും എച്ച്.എൽ.പി നേതാവ് ഗോപാൽ കാണ്ഡയുടെയും പിന്തുണ ബി.ജെ.പി ഉറപ്പാക്കിയിട്ടുണ്ട്. മാജിക്ക് നമ്പർ തികഞ്ഞതോടെ മനോഹർലാൽ ഖട്ടർ ഗവർണറെ സർക്കാർ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിക്കും.